മുനമ്പം പരിഹാരത്തിന് പിണറായി വിചാരിക്കണം; എല്ലാം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍; റിപ്പോര്‍ട്ട് ഉടന്‍

മുമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നത്. സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് സമവായം ഉണ്ടാക്കണമെന്നാണ് കമ്മീഷന്‌റെ പ്രധാന ശുപാര്‍ശ.

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല. ജനങ്ങളെ ഇറക്കിവിടുന്നതിനോട് സര്‍ക്കാരിനും യോജിപ്പില്ല. അതിനാല്‍ വഖഫ് ബോര്‍ഡുമായും ഫറൂഖ് കോളേജുമായി സംസാരിച്ച് ഒരു സമവായത്തിന് ശ്രമം നടത്തണം. ഒരു കാരണവശാലും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്നും ഇറക്കിവിടുന്ന സ്ഥതിയുണ്ടാകരുതെന്നും കമ്മീഷന്‍ പറയുന്നു.

കോടതിയില്‍ നടക്കുന്ന കേസില്‍ മുനമ്പത്തുകാര്‍ക്ക് എതിരായാണ് വിധിയാണ് ഉണ്ടാകുന്നതെങ്കിലും സര്‍ക്കാര്‍ ഇടപെടണം. നിയമസംവിധാനം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അത് ഉപയോഗിച്ച് ആയാലും ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയും. എന്നാല്‍ ഇത് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ചൂണ്ടികാണിക്കുന്നു.

മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് എന്ന പ്രഖ്യാപനവുമായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്റെ ശുപാര്‍ശകള്‍ ചൂണ്ടി കാണിക്കുന്നത് പ്രശ്‌ന പരിഹാരത്തിന് സർക്കാര്‍ ഇടപെടല്‍ മാത്രം എന്നാണ്. കോടതിയുടെ നിര്‍ദേശപ്രകരാം മാത്രമേ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പാടുള്ളൂ എന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top