എസ്എഫ്ഐ വിദ്യാർത്ഥിനികൾ അധ്യാപകന് നൽകിയത് അതിക്രൂരമായ ‘ഗുരുദക്ഷിണ’; കോപ്പിയടിച്ച് പിടിച്ചതിന് പ്രൊഫസറെ ലൈംഗിക പീഡനക്കേസിൽ കുടുക്കി പ്രതികാരം;കോടതി വിട്ടയച്ചു

കോപ്പിയടിച്ചു പിടിച്ചതിന് പ്രതികാരമായി കോളജ് അധ്യാപകനെ ലൈംഗിക പീഡനക്കേസിൽ പ്രതിയാക്കിയ നാല് എസ്എഫ്ഐക്കാരായ പെൺകുട്ടികൾക്ക് തിരിച്ചടി. പ്രാദേശിക സിപിഎം നേതാക്കളുടേയും സഹപ്രവർത്തകരായ ഇടത് അധ്യാപക യൂണിയൻ്റേയും ഒത്താശയോടെ പത്ത് കൊല്ലം മുമ്പ് പട്ടികജാതിക്കാരനായ അധ്യാപകനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി തൊടുപുഴ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്.

മൂന്നാർ ഗവണ്മെൻ്റ് കോളജിലെ ഇക്കണോമിക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ആനന്ദ് വിശ്വനാഥിനെ പ്രതിയാക്കി കേസെടുത്ത സംഭവങ്ങൾ നടന്നത് 2014 ഓഗസ്റ്റ് 27 നും അതേ വർഷം സെപ്റ്റംബർ അഞ്ചിനുമായിരുന്നു.എം എ ഇക്കണോമിക് പരീക്ഷയുടെ സെമസ്റ്റർ പരീക്ഷക്കിടയിൽ പരാതിക്കാരി കോപ്പിയടിച്ചത് ഇദ്ദേഹം പിടികൂടി. കോപ്പിയടി പിടിച്ചതിനൊപ്പം ഇരയുടെ മാറിടത്തിൽ പ്രതി പിടിച്ചുവെന്നായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിതിന് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പോലീസെടുത്ത രണ്ട് കേസുകളിൽ ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ ഒരു വർഷം തടവിനും പിഴയും വിധിച്ചു. ഇതിനെതിരെ അധ്യാപകൻ നല്കിയ അപ്പീലിലാണ് സെഷൻസ് കോടതി കുറ്റക്കാരന ല്ലെന്ന് കഴിഞ്ഞ മാസം വിധിച്ചത്.
കോൺഗ്രസ് അധ്യാപക സംഘടനയിൽ പ്രവർത്തിക്കുന്ന ആനന്ദിനെ കേസിൽ കുടുക്കുന്നതിനായി പ്രാദേശിക സിപിഎം നേതാക്കളും പാർട്ടിയുടെ കോളജ് അധ്യാപക സംഘടനയിൽപ്പെട്ടവരും എസ്എഫ്ഐക്കാരായ പെൺകുട്ടികളും ചേർന്ന് ഒത്തുകളിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞാണ് പോലീസിൽ പരാതി നല്കിയത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അടിസ്ഥാന രഹിതമായ കേസ് എടുത്തതിന് പോലീസിനേയും പരാതിക്കാരികളായ പെൺകുട്ടികളേയും രൂക്ഷമായ ഭാഷയിലാണ് അപ്പീൽ കോടതി വിമർശിച്ചത്.
പരീക്ഷാഹാളിൽകോപ്പിയടിച്ച വിദ്യാർത്ഥിനികളെ കയ്യോടെ പിടിച്ച അദ്ധ്യാപകനെ ലൈംഗിക പീഢന കേസിൽ കുടുക്കി പക വീട്ടാനും കോപ്പിയടി കേസിൽ നിന്നും രക്ഷ പെടാനും നടത്തിയ ഹീന ശ്രമത്തിന് പ്രിൻസിപ്പൽ കൂട്ടുനിന്നു എന്നും, കോപ്പിഅടിക്ക് പിടിക്കപ്പെട്ട വിദ്യാർത്ഥിനികൾ മൂന്നാറിലെ സിപിഎം ഓഫീസിൽ ഒത്തുകൂടി മേലധികാരി കൾക്ക് വ്യാജ പരാതിഅയച്ചത് കേസിന് പിന്നിലെരാ ഷ്ട്രിയ ഗു ഢാലോചന യിലേക്കാണ് വി രൽചൂണ്ടുന്ന തെന്നുംകോടതി നിരീക്ഷിച്ചു.
വിദ്യാർത്ഥിനികളുടെഅതിക്രൂരമായ പകപോക്കലിന് ഇരയായ അധ്യാപകൻ ആനന്ദ് വിശ്വനാഥന്റെജീവിതം തന്നെ താളംതെറ്റി. സ്വന്തം വിദ്യാർത്ഥികളുടെയും, സഹ പ്രവർത്തകരുടെയും. ബന്ധുക്കളുടെയും, പൊതുസമൂഹ ത്തിന്റെയുംമുന്നിൽ വില്ലനാക്കി വേട്ടയാടപ്പെട്ടു. കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് സർവീസിൽ നിന്നും വിരമിച്ചിട്ടും അദ്ദേഹത്തിൻ്റെ പെൻഷൻ ആനുകൂല്യ ങ്ങൾ ഇപ്പോഴും തട ഞ്ഞുവെച്ചിരിക്കുകയാണെന്ന് ‘മാധ്യമ സിൻഡിക്കറ്റി’ നോട് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here