അയ്യപ്പൻറെ പൊന്ന് കട്ട് കൊട്ടാരം പണിതോ? മുരാരി ബാബുവിന്റെ ആഡംബര വീടും സംശയ നിഴലിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുരാരി ബാബുവിന്റെ ആഡംബര വീട്ടിലേക്ക് അന്വേഷണം നീളുന്നു. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിന്റെ വീടുനിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. വീടുപണിക്കായി ഉപയോഗിച്ച തേക്കുതടികൾ ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ച് വാങ്ങിയെന്നും സൂചന.
ചങ്ങനാശ്ശേരി പെരുന്നയിൽ മുരാരി ബാബു പണിത രണ്ടുനില ആഡംബര വീടിന് ഏകദേശം രണ്ട് കോടിയോളം രൂപ ചെലവ് വന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. 2019-ന് ശേഷമാണ് വീടുപണി ആരംഭിച്ചത് ഒന്നര വർഷം കൊണ്ട് പണി പൂർത്തിയായി. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കടത്തിയെന്നു കരുതുന്ന കാലയളവില തന്നെയാണ് വീടുപണി നടന്നത് ഇത് അന്വേഷണ സംഘം കണ്ടെത്തിയതാണ് സംശയങ്ങൾ വർധിപ്പിച്ചത്. ഇതിനെത്തുടർന്ന് ഇന്നലെ പെരുന്നയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി.
വീടിന്റെ നിർമ്മാണത്തിൽ മുന്തിയ ഇനം തടികൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ തേക്കുതടികൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലെയും ദേവസ്വം ഗസ്റ്റ് ഹൗസിലെയും ആവശ്യങ്ങൾക്കെന്നു പറഞ്ഞാണ് ഇയാൾ വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലെ തടി ഡിപ്പോയിൽ ആദ്യം തേക്കുതടികൾ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മുരാരി ബാബുവിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. വീടുപണിയിലെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ക്ഷേത്രത്തിന്റെ പേരിൽ തേക്കുതടികൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. നിലവിൽ വീടുപണിയിലെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും, ക്ഷേത്രത്തിന്റെ പേരിൽ തേക്കുതടികൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here