അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി; നടപടി വിവാദത്തിൽ

ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി തിരഞ്ഞെടുത്തത് വിവാദമാകുന്നു. കേസിൽ പ്രതിയായ കെ ഷിജിനെയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം ഈസ്റ്റ് മേഖല സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
Also Read : ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ രക്തസാക്ഷി; പ്രഖ്യാപനം നടത്തി ഡിവൈഎഫ്ഐ
അരിയിൽ ഷുക്കൂർ വധക്കേസിലെ പതിനഞ്ചാം പ്രതിയാണ് ഷിജിൻ. 2012-ൽ എംഎസ്എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വധിക്കുമ്പോൾ, ഷിജിൻ മാടായി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് ആയിരുന്നു. കൊലപാതകക്കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐയുടെ ഒരു പ്രധാന പദവി നൽകിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഷിജിനെ കൂടാതെ, ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രീയ കൊലപാതകക്കേസുകളിൽ പ്രതികളായവർക്ക് പാർട്ടി സംഘടനകളിൽ പദവികൾ നൽകുന്ന പ്രവണതക്കെതിരെയാണ് നിലവിൽ വിമർശനങ്ങൾ ശക്തമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here