2006ൽ വിഎസിനെതിരെ വധശ്രമം!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെഎം ഷാജഹാൻ; ‘മുഖ്യമന്ത്രിപദത്തിന് തടയിടാൻ പലവിധ നീക്കങ്ങളുണ്ടായി’

വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന 2001 മുതൽ 2006 വരെയുള്ള കാലയളവിൽ അദ്ദേഹത്തിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാനെ സിപിഎം പുറത്താക്കിയത് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ്. വിഎസിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഷാജഹാൻ വഹിച്ച പങ്കാണ് അന്നത്തെ ഔദ്യോഗിക പക്ഷമായിരുന്ന പിണറായി വിജയനെയും കൂട്ടരെയും പ്രകോപിപ്പിച്ചത് എന്നതായിരുന്നു വാസ്തവം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിഎസിന് സീറ്റ് നിഷേധിച്ച് കൊണ്ടായിരുന്നു ഔദ്യോഗിക പക്ഷത്തിൻ്റെ നീക്കം. ഇതിനെ ചെറുത്തു തോൽപിച്ചത് ഷാജഹാൻ്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളായിരുന്നു.
പാർട്ടി അണികളടക്കം തെരുവിലിറങ്ങി കേരളത്തിലെമ്പാടും നടന്ന പ്രകടനങ്ങൾ സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽഞെട്ടിച്ചു. പാർട്ടി ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെൻ്ററിലേക്ക് വരെ ജനം സംഘടിച്ചെത്തി. ഇതിൻ്റെയെല്ലാം പിന്നിൽ നടന്ന ആസൂത്രണവും, അതിനായി അവിഷ്കരിച്ച തന്ത്രങ്ങളും ഇതാദ്യമായി ഷാജഹാൻ തുറന്ന് പറയുകയാണ് മാധ്യമ സിൻഡിക്കറ്റിലൂടെ. കൂടാതെ വിഎസ് മുഖ്യമന്ത്രിയാകാതിരിക്കാൻ അദ്ദേഹത്തിനെതിരെ വധശ്രമം വരെ നടന്നുവെന്ന അതീവ ഗുരുതരമായ ആരോപണം കൂടി ഉന്നിക്കുകയാണ് കെഎം ഷാജഹാൻ. പയ്യന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലേക്ക് വിഎസ് എത്തുമ്പോഴായിരുന്നു അത്.
ഇവയടക്കം ഷാജഹാൻ്റെ വെളിപ്പെടുത്തൽ പല ഭാഗങ്ങളായി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുകയാണ്. ആദ്യഭാഗം ഇവിടെ കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here