ഔസേപ്പച്ചന് വാതിൽ തുറന്നിട്ട് ബിജെപി; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി ഗോപാലകൃഷ്ണൻ്റെ ക്ഷണം

പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന സന്ദേശയാത്രയുടെ തൃശ്ശൂരിലെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ചടങ്ങിൽ ഔസേപ്പച്ചൻ രാജ്യത്തിൻ്റെ വളർച്ചയെക്കുറിച്ചാണ് സംസാരിച്ചത്.

“ഭാരതം ലോകത്തിൽ ഉയർന്നു നിൽക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. മറ്റ് രാഷ്ട്രങ്ങൾക്കുമുന്നിൽ വളർച്ചയുടെ പാതയിലാണ് ഇന്ത്യ. ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുക എന്നതാണ് ഓരോ ഭാരതീയനും ചെയ്യേണ്ട കടമ,” അദ്ദേഹം പറഞ്ഞു. ബി ഗോപാലകൃഷ്ണന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ആവശ്യമായ ചിന്താശക്തിയും ദൃഢനിശ്ചയവും ഉണ്ടെന്നും, അദ്ദേഹത്തിൻ്റെ വികസന സന്ദേശയാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.

Also Read : ‘ശാഖ’ നടത്തുന്നതിനിടെ പൊലീസിന്റെ അറസ്റ്റ്; പിടികൂടിയത് 47 ആർ‌എസ്‌എസ് പ്രവർത്തകരെ; വിമർശിച്ച് ബിജെപി

വേദിയിൽ വച്ച് ഔസേപ്പച്ചനെ അഭിനന്ദിച്ച ബി ഗോപാലകൃഷ്ണൻ, അദ്ദേഹത്തെപ്പോലുള്ളവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. “നിങ്ങൾ കളങ്കമില്ലാത്ത ആളാണ്, ജനങ്ങളെ സേവിക്കാൻ പറ്റിയ ആൾ. നിയമസഭയിൽ നിങ്ങളെപ്പോലെയുള്ളവർ മത്സരിക്കണം എന്നതാണ് ഭാരതീയ ജനതാ പാർട്ടിയുടെ ആഗ്രഹം. ഭാരതീയ ജനതാ പാർട്ടി നിങ്ങൾക്കുവേണ്ടി വാതിൽ തുറന്നിട്ടിരിക്കുകയാണ്,” ഗോപാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് നിയമസഭയിൽ വരേണ്ടതെന്നും മുണ്ട് പൊക്കിക്കാണിക്കുന്നവരല്ല വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. ഔസേപ്പച്ചനെപ്പോലുള്ളവർ വികസന കാഴ്ചപ്പാടിൽ ബിജെപിയോടൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഔസേപ്പച്ചൻ ഒരു രാഷ്ട്രീയ വേദിയിൽ എത്തുന്നത് ഇത് ആദ്യമായല്ല. നേരത്തെ ആർഎസ്എസ് സംഘടിപ്പിച്ച ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top