ജന്മഭൂമിയില്‍ ‘ചന്ദ്രികാവസന്തം’; ചന്ദ്രികയുടെ എഡിറ്റ് പേജുമായി സംഘപരിവാര്‍ പത്രം

ആശയപരമായും രാഷ്ടീയമായും വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന രാഷ്ടീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ ധാരാളമുള്ള നാടാണ് കേരളം. പക്ഷേ, ഇന്ന് കണ്ണൂരിലിറങ്ങിയ സംഘപരിവാര്‍ മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റ് പേജ് കണ്ട് എല്ലാവരും ഞെട്ടി. മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയുടെ എഡിറ്റ് പേജാണ് ജന്മഭൂമിയില്‍ പ്രിന്റ് ചെയ്തു വന്നത്. പ്രിന്റിംഗില്‍ വന്ന പിശകിനെക്കുറിച്ച് ജന്മഭൂമിയുടെ മുന്‍ ചീഫ് എഡിറ്ററായ രാമചന്ദ്രനാണ് സോഷ്യല്‍ മീഡിയയില്‍ ചന്ദ്രികാ വസന്തം എന്ന തലക്കെട്ടില്‍ കുറിപ്പിട്ടിരുന്നു.

‘ഇന്ന് കണ്ണൂരില്‍ ‘ജന്മഭൂമി’ ഇറങ്ങിയത് ‘ചന്ദ്രിക’യുടെ മുഖപ്രസംഗ പേജുമായാണ്. വായനക്കാര്‍ക്ക് പുതുവത്സര സമ്മാനം. ഏപ്രില്‍ ഒന്നായിരുന്നെങ്കില്‍ സാരമില്ലായിരുന്നു.സാദിഖ് അലി ശിഹാബ് തങ്ങള്‍, എം കെ മുനീര്‍, മുഹമ്മദ് ഷാ എന്നിവരുടെ ലേഖനങ്ങള്‍. മുനീറിന്റെ ലേഖനം ആര്‍എസ്എസിനെതിരെ.
ലോകപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യം എന്നാണ് രാമചന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

അബദ്ധം തിരിച്ചറിഞ്ഞ ജന്മഭൂമി കണ്ണൂര്‍ എഡീഷന്‍ ഇ പേപ്പറില്‍ തിരുത്തു വരുത്തിയിട്ടുണ്ട്. എന്നാല്‍ വരിക്കാരുടെ വീടുകളില്‍ എത്തിയത് മാറ്റാന്‍ കഴിയില്ല. പത്രം പ്രിന്റ് ചെയ്ത് ലഭിച്ച ശേഷം ജന്മഭൂമിയുടെ കണ്ണൂര്‍ എഡിഷനിലെ ഒരു ജീവനക്കാരന്‍ പോലും തുറന്ന് നോക്കാന്‍ തയാറാകാത്തതാണ് ഈ നാണക്കേടിന് കാരണമായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top