വികസന സദസുമായി സഹകരിക്കാൻ മുസ്ലിം ലീഗ്; കോൺഗ്രസിന്റെ തീരുമാനങ്ങൾക്ക് പുല്ല് വില

സെപ്റ്റംബര്‍ 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വികസന സദസുമായി സഹകരിക്കാൻ തയ്യാറായി മുസ്ലിം ലീഗ്. സർക്കാർ നടത്തുന്ന വികസന സദസ് തട്ടിപ്പാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകളെ പോലും മുഖവലയ്ക്ക് എടുക്കാതെയാണ് യുഡിഎഫിലെ ഏറ്റവും വലിയ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ തീരുമാനം.

Also Read : തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ നാടക സദസുമായി സര്‍ക്കാര്‍; പൊളിഞ്ഞു പാളീസായ നവകേരള സദസിന് പിന്നാലെ വികസന സദസ്

പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിക്ക് മുസ്ലിം ലീഗ് നൽകുന്ന പിന്തുണ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന വ്യാപകമായി വികസന സദസുമായി അംഗീകരിക്കേണ്ടതില്ലെന്ന് കാട്ടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
കോൺഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കും ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷിയിലെ ഭാരവാഹികൾക്കും സർക്കുലർ നൽകിയിരുന്നു.

പക്ഷെ ലീഗ് വികസന സദസുമായി ചേർന്ന് പ്രവർത്തിക്കണം എന്നു കാട്ടി പുറത്തിറക്കിയ സർക്കുലറാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് ലീഗാണ്. അതിനാൽ തന്നെ സർക്കാർ നടത്തുന്ന പരിപാടിയിൽ നിന്നും മാറി നിൽക്കുന്നത് തങ്ങൾ ജനങ്ങളിൽ നിന്നും അകലുന്നത് പോലെ ആകും എന്നാണ് ലീഗ് വിലയിരുത്തൽ.

Also Read : മുസ്ലിം ലീഗ് ഡല്‍ഹിയില്‍ പോയി പരാതി പറയും; കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അത്രപോര

“തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ ലീഗ് സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഞങ്ങൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്ന വികസന പ്രവർത്തനങ്ങൾ ഹൈലൈറ്റ് ചെയ്തുകൊണ്ട് സദസ്സുകൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വള്ളിക്കുന്ന് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ പി അബ്ദുൽ ഹമീദ് മാധ്യമ സിൻഡിക്കേറ്റിനോട് പറഞ്ഞു.

ഇലക്ഷൻ പടിവാതിലിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കാളിയായി കൊണ്ട് തങ്ങളുടെ ജനകീയ അടിത്തറ വർദ്ധിപ്പിക്കാം എന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പക്ഷേ ചർച്ചകൾ ഒന്നും കൂടാതെ ലീഗ് ഇത്തരമൊരു തീരുമാനമെടുത്തത് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നുള്ള ചർച്ചകളും സജീവമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top