മുസ്ലീം ലീഗിന്റെ കുതിച്ചുകയറ്റം!!; മധ്യകേരളത്തിൽ മാത്രം 240 സീറ്റ്; മൂന്നാം വലിയ കക്ഷിയായി

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ കക്ഷിയായി മുസ്ലീം ലീഗ് മാറി. ബിജെപിക്കോ, സിപിഐക്കോ കൈവരിക്കാനാവാത്ത അസൂയാവഹമായ നേട്ടമാണ് മലബാർ പാർട്ടിയെന്ന് മുദ്രകുത്തിയിരുന്ന ലീഗ് നേടിയത്. മധ്യകേരളത്തിലെ എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ നിന്നായി 240 സീറ്റ് നേടിയത് ചരിത്രമാണ്. പാർട്ടി എന്ന നിലയിലുള്ള ലീഗിൻ്റെ വളർച്ച മൂന്ന് മുന്നണികളേയും ഞെട്ടിച്ചിട്ടുണ്ട്.
Also Read : കോൺഗ്രസ് സിപിഎം സഖ്യം; വലഞ്ഞ് മുസ്ലീം ലീഗ്
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 7816 സീറ്റ് നേടി കോൺഗ്രസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 7454 പേരെ വിജയിപ്പിച്ച് സിപിഎം രണ്ടാം സ്ഥാനം നേടി. 2844 പേരെ വിജയിപ്പിച്ചാണ് മുസ്ലീം ലീഗ് മൂന്നാം സ്ഥാനം നേടി. ബിജെപിക്ക് 1913 സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ എന്നതും ചർച്ചാ വിഷയമാണ്. എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐക്ക് കേവലം 1018 സീറ്റാണുള്ളത്. ഒരുകാലത്ത് ദേശീയ കക്ഷിയെന്ന് പ്രതിഛായ ഉണ്ടായിരുന്ന സിപിഐ ക്രമേണ മെലിയുന്ന കാഴ്ചയാണ് കാണുന്നത്.
മധ്യകേരളത്തിലെ അഞ്ച് പ്രധാന ജില്ലകളിൽ നിന്ന് മുസ്ലീം ലീഗ് ഗ്രാമപഞ്ചായത്തിൽ 160 സീറ്റും, ജില്ലാ പഞ്ചായത്തിൽ നാല് ഡിവിഷനുകളും, കോർപ്പറേഷനുകളിൽ മൂന്നും, മുനിസിപ്പാലിറ്റികളിൽ 51 ഉം, ബ്ലോക്ക് പഞ്ചായത്തിൽ 22 സീറ്റും നേടി പാൻകേരള ശക്തിയായി മാറി. കൊച്ചി കോർപ്പറേഷനിൽ ഇത്തവണ മൂന്ന് സീറ്റിലാണ് ലീഗ് വിജയിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണുണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here