എംകെ മുനീര്‍ എംഎല്‍എയുടെ ആരോഗ്യനില ഗുരുതരം; പൊട്ടാസ്യം ലെവല്‍ താഴ്ന്നു, ഹൃദയാഘാതവും; ചികിത്സ തുടരുന്നു
September 11, 2025 3:22 PM

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീറിന്റെ ആരോഗ്യനില ഗുരുതരം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കൊടുവള്ളി എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ടീം രൂപീകരിച്ചാണ് ചികിത്സ മുന്നോട്ടു പോകുന്നത്.
തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ ഉണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്ന നിലയിലാണ്. ഇതിലാണ് ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here