വെള്ളാപ്പള്ളിയുടേത് എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം; പി സി ജോർജ്ജ് വാ പോയ കോടാലി; രൂക്ഷവിമർശനവുമായി ചന്ദ്രിക

വെളളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. വെള്ളാപ്പള്ളിയുടേത് പച്ച വർഗീയത ആണെന്നും, കേരളം ആരുടെയും തറവാട്ട് സ്വത്തല്ലെന്നും ചന്ദ്രിക എഡിറ്റോറിയൽ പറയുന്നു. കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷം ആകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് എതിരെയാണ് ചന്ദ്രികയുടെ വിമർശനം. ‘എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.
‘ശ്രീനാരായണ ഗുരുവിന്റെ പേരിൽ മദ്യക്കച്ചവടവും, മൈക്രോഫിനാൻസ് എന്ന് പേരിൽ ബ്ലേഡ് കമ്പനിയും നടത്തുന്ന വെള്ളാപ്പള്ളി, കേരള തൊഗാഡിയ ആകാൻ ഓവർടൈം പണിയെടുക്കുന്ന മഹാനുഭാവൻ ആണെണ് ചന്ദ്രിക വിമർശിക്കുന്നു.
വർഗീയത പറയാൻ പിസി ജോർജും വെള്ളാപ്പള്ളിയും തമ്മിൽ മത്സരമാണെന്ന് പറയുന്ന ചന്ദ്രിക, ‘പൂഞ്ഞാറിലെ വാ പോയ കോടാലി’ എന്നാണ് ജോർജിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ എന്ന വ്യത്യാസത്തിലല്ല കേരളത്തില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ ബോധ്യത്തിന്റേയും, ജനാധിപത്യ വ്യവസ്ഥിതിയിൽ വോട്ടെടുപ്പിലൂടെയും ആണ്. കേരളത്തിൽ മുസ്ലീം മുഖ്യമന്ത്രിയായിരുന്ന ആളാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് താങ്കൾക്ക് അറിയുമോ എന്ന താങ്കൾക്ക് അറിയുമോ… മുസ്ലീങ്ങൾ മുഖ്യമന്ത്രിയാവാൻ പാടില്ലെന്ന് ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ചന്ദ്രിക വെള്ളാപ്പള്ളിക്ക് നേരെ ചോദ്യം ഉയർത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here