കോൽക്കളിക്കിടെ ദാരുണാന്ത്യം; മരിച്ചത് ആലുവയിലെ ലീഗ് നേതാവ്

ആലുവ തോട്ടുമുഖത്ത് വിവാഹത്തലേന്ന് നടന്ന കോൽക്കളിക്കിടെ സംഘത്തിലെ മുതിർന്ന അംഗം കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് എടയപ്പുറം ശാഖ വൈസ് പ്രസിഡൻ്റ് മാനടത്ത് എം എം അലി ആണ് മരിച്ചത്.

തുരുത്തിൽ ഒരു കല്യാണവീട്ടിൽ ആയിരുന്നു വിവാഹ ചടങ്ങിൻ്റെ ഭാഗമായി കോൽക്കളി നടന്നത്. കുഴഞ്ഞുവീണ അലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോൽക്കളിയുടെ അവസാന ഘട്ടത്തിലാണ് ഒട്ടും പ്രതീക്ഷിക്കാതെ ദുരന്തം എത്തിയത്. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു അലി. മറ്റേതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറയുന്നില്ല.

കഴിഞ്ഞ ആഴ്ചയാണ് കൊച്ചി മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് മരിച്ചത്. പുലർച്ചെ അഞ്ചരയ്ക്ക് വ്യായാമം തുടങ്ങിയ രാജ് എന്ന 42കാരൻ അൽപ സമയത്തിന് ശേഷം കുഴഞ്ഞു വീണെങ്കിലും പിന്നീട് മറ്റുള്ളവർ എത്തിയപ്പോഴാണ് കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top