പട്ടിയെ വെട്ടി തീവ്രവാദ പരിശീലനം എന്ന എസ്എഫ്‌ഐ വാദം പോലീസ് പണ്ടേ തള്ളിയത്; വസ്തുത ഇങ്ങനെ

എസ്ഡിപിഐക്കാരും ക്യാമ്പസ് ഫ്രണ്ടുകാരും പട്ടിയെ വെട്ടിപ്പഠിച്ചു നാട്ടില്‍ അക്രമം നടത്തുന്നു എന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന്റെ പ്രസംഗം വിവാദമാകുന്നു. ഇത്തരക്കാരുടെ ബാക്കിപത്രമാണ് എംഎസ്എഫ് എന്നായിരുന്നു പരാമർശം. തെരുവുനായ്ക്കളെ വെട്ടി തീവ്ര മുസ്ലിം സംഘടനകള്‍ ആയുധ പരിശീലനം നടത്തുന്നു എന്നത് ആരോപണം ഇടതുസംഘടനകൾ നേരത്തേയും ഉയര്‍ത്തുകയും നാട്ടിലാകെ ഭീതി പടർത്തുകയും ചെയ്തതാണ്. എന്നാല്‍ 2012ല്‍ തന്നെ ഈ ആരോപണം പോലീസ് അന്വേഷിച്ച് തള്ളിയതാണ്.

Also Read: മൊബൈല്‍ ലൊക്കേഷന്‍ എന്‍ഐഎക്ക് നല്‍കണം; കര്‍ശന ഉപാധികളോടെ പോപ്പുലര്‍ ഫ്രണ്ട് പ്രതികള്‍ക്ക് ജാമ്യം

മലപ്പുറം ജില്ലാ പോലീസ് മേധാവി ആയിരുന്ന എസ് സേതുരാമൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 30 തെരുവ് നായ്ക്കളെ പിടികൂടി വിശദ പരിശോധനക്ക് വിധേയമാക്കി. 20 വെറ്റിനറി ഡോക്ടര്‍മാരെ ഇതിനായി നിയോഗിച്ചു. ഇവരിൽ നിന്നും കിട്ടിയ വിവരം പ്രകാരം, മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ അല്ല നായ്ക്കള്‍ക്ക് പരിക്കേറ്റത് എന്ന് വ്യക്തമായി. തെരുവുനായ്ക്കള്‍ കടിപിടി കൂടി ഉണ്ടാകുന്ന പരുക്കുകൾക്ക് സമാനമാണ് എല്ലാ കേസിലും കണ്ടെത്തിയത് എന്നായിരുന്നു നിഗമനം.

Also Read: ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം!! മുൻ കേരള അമീറിൻ്റെ പ്രസംഗം പുറത്ത്; വിഡി സതീശൻ കേൾക്കണം

വിവിധ സംഘടനകളുടെ പ്രവര്‍ത്തകരെയും നേതാക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടും അത്തരമൊരു വിവരവും ലഭിച്ചില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ആണ് റിപ്പോർട്ട് ചെയ്തത്. എസ്എഫ്‌ഐയുടെ ആരോപണം പോലീസ് അന്വേഷിച്ച് തള്ളിയതാണെന്നും മുതിർന്ന ജേണലിസ്റ്റ് എംപി പ്രശാന്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് തന്നെ അന്വേഷിച്ച് തള്ളിയ ആരോപണമാണ് എസ്ഫ്‌ഐ നേതാവ് വീണ്ടും ഉന്നയിക്കുന്നത്. ഇതിന് ഹിന്ദു ഐക്യവേദി അടക്കം സംഘടനകള്‍ പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top