യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടി; അല്ലെങ്കില്‍ ആ പണിക്ക് നില്‍ക്കരുത്; വര്‍ഗീയത പറഞ്ഞ് കെഎം ഷാജി

കെഎംസിസി ദുബായില്‍ സംഘടിപ്പിച്ച പരിപാടില്‍ തീവ്രവര്‍ഗീയ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം എന്നാണ് കെഎം ഷാജി ആവശ്യപ്പെടുന്നത്. മുസ്ലിംങ്ങള്‍ക്ക് ആവശ്യമായത് ചെയ്തു നല്‍കാന്‍ കഴിയണം. അല്ലെങ്കിൽ ഭരണം പിടിക്കുന്ന പരിപാടിക്ക് നില്‍ക്കേണ്ടതില്ലെന്നും ഷാജി പറഞ്ഞു.
ഭരണം വേണം, പക്ഷേ അത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തിലേക്ക് ആകരുത്. മുസ്ലിങ്ങള്‍ക്ക് ആവശ്യമായത് നടപ്പാക്കണം. സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കണം. ഭരണമില്ലാത്ത ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുക തന്നെ വേണം എന്നും ഷാജി പറഞ്ഞു.
പിണറായി ഭരണത്തില്‍ മുസ്ലിങ്ങള്‍ക്ക് എയ്ഡഡ് അണ്‍ എയ്ഡഡ് കോഴ്സുകള്‍ എത്ര ബാച്ചുകള്‍ കിട്ടി എന്ന് ചിന്തിക്കണം. ആ നഷ്ടങ്ങളെല്ലാം നികത്തണം. മുസ്ലിം സമുദായങ്ങള്‍ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് കൊടുക്കുകയാകണം ലക്ഷ്യമെന്നും ഷാജി ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here