‘വിമാനത്താവളമോ നിസ്കാര ഹാളോ? മുഖ്യമന്ത്രി മറുപടി പറയണം’… കർണാടകയിൽ പുതിയ വിവാദമുയർത്തി ബിജെപി

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ രണ്ടിൽ ഒരുകൂട്ടം മുസ്ലീങ്ങൾ നിസ്‌കരിക്കുന്ന വീഡിയോയുടെ പേരിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി. പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കി സംസ്ഥാന സർക്കാർ അടുത്തിടെ കൊണ്ടുവന്ന നിയമം നിലനിൽക്കെ, ഇവിടെ പ്രാർത്ഥന നടത്തിയവർക്ക് അനുമതി ലഭിച്ചിരുന്നോ എന്നാണ് ബിജെപി ചോദിച്ചത്.
ആർഎസ്എസിന്റെ റൂട്ട് മാർച്ചിനെ ഉൾപ്പടെ എതിർക്കുന്ന സർക്കാർ, എന്തിനാണ് സുരക്ഷാ നിയന്ത്രണമുള്ള പൊതുസ്ഥലത്ത് നടന്ന ഈ പ്രാർത്ഥനക്ക് നേരെ കണ്ണടയ്ക്കുന്നത്. ഇത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നില്ലേ എന്നും കർണാടക ബിജെപി വക്താവ് വിജയ് പ്രസാദ് ചോദിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യയോടും മന്ത്രി പ്രിയങ്ക് ഖാർഗെയോടും ഇക്കാര്യത്തിൽ പ്രതികരണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. വൈറലായ വീഡിയോയിൽ, യാത്രക്കാർ നിസ്‌കരിക്കുന്നതിന് സമീപത്തായി സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here