മുന്നറിയിപ്പുമായി MVD; വാട്‌സാപ്പിൽ ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദ്ദേശം. ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്ന് കാട്ടി വാട്സാപ്പിലേക്ക് വരുന്ന മെസ്സേജുകൾ തുറക്കരുത് എന്ന അറിയിപ്പാണ് എംവിഡി നൽകിയിരിക്കുന്നത്. Traffic violation notice എന്ന പേരില്‍ വാട്‌സ് ആപ്പിലേക്ക് ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുവെന്ന സാഹചര്യത്തിലാണ് നടപടി.
നേരത്തെ ഇത്തരം ഓൺലൈൻ തട്ടിപ്പുകാർ ഇംഗ്ലീഷിലായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നതെങ്കിൽ ഇപ്പോൾ മലയാളത്തിലും ഇത്തരം സന്ദേശങ്ങൾ ആളുകൾക്ക് ലഭിക്കുന്നുണ്ട്. ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് ഡീറ്റയിൽസ് ,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ടെന്നും എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Also Read : പെറ്റിക്കേസിൽ ഫൈൻ അടക്കാതെ, വാഹനങ്ങളുമായി കറങ്ങിയാൽ ഇനിമുതൽ എംവിഡി പിടികൂടും..
മോട്ടോര്‍ വാഹന വകുപ്പോ, പോലിസോ വാട്ട്‌സ്അപ്പിലേക്ക് ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ, ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ അടക്കേണ്ടതുണ്ടോയെന്ന് അറിയാൻ കഴിയും.
ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here