ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പിക്കുന്നു; കാൽനടയാത്രക്കാരുടെ സുരക്ഷ, പാർക്കിംങ് എന്നിവ പ്രധാനം

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കൂടുതൽ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. റോഡ് ടെസ്റ്റിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നതിനോടൊപ്പം പാർക്കിംഗ് രീതികൾ കൃത്യമായി പരിശോധിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർടിഒമാർക്ക് കർശന നിർദ്ദേശം നൽകി. പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റ് പരിശീലനത്തിന്റെ ഭാഗമായി പാർക്കിംഗിൽ ഡ്രൈവിംഗ് സ്കൂളുകൾ കൃത്യമായ പരിശീലനം നൽകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ എംവിഡി ഉദ്യോഗസ്ഥർ മിന്നൽ പരിശോധനകൾ നടത്തും.

Also Read : ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിൽ കൂടുതൽ ഇളവ്; 22 വർഷം പഴക്കമുള്ള വാഹനം ഉപയോഗിക്കാം

പാർക്കിംഗിൽ പരിശീലനം നൽകാത്ത ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്കെതിരെ കർശന നടപടിയെടുക്കാനാണ് എംവിഡിയുടെ തീരുമാനം. പരിശീലനം നൽകാത്ത ഡ്രൈവിങ് ഇൻസ്ട്രക്ടർമാരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കും. അവർ നിർബന്ധമായും അംഗീകൃത റിഫ്രഷർ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കണം. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പാർക്കിംഗുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ സുഗമമായ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ പാർക്കിംഗുകൾ അനുവദിക്കില്ല.

Also Read : ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ സ്പോട്ടില്‍ ലൈസൻസ് !! വമ്പൻ മാറ്റങ്ങളുമായി എംവിഡി

റോഡിൽ കൂടുതൽ മുൻഗണനയുള്ള അപകട സാധ്യതയുള്ള റോഡ് ഉപയോക്താക്കളുടെ പട്ടികയിൽ കാൽനടയാത്രക്കാർ, സൈക്കിൾ ഉപയോഗിക്കുന്നവർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവർ ഉൾപ്പെടുന്നു. ഈ വിഭാഗത്തിലുള്ള യാത്രക്കാരെ ഹോൺ മുഴക്കി ഭയപ്പെടുത്തരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഹോൺ ഉപയോഗിക്കുക. അവരുടെ ചലനങ്ങൾ മുൻകൂട്ടി കണ്ട് ശ്രദ്ധയോടെ വാഹനം ഓടിക്കണം. ഈ പുതിയ നിർദ്ദേശങ്ങൾ ലൈസൻസ് ടെസ്റ്റ് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുകയും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഡ്രൈവർമാർക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുകയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top