എന്റെ സുഹൃത്തുക്കളെ…! മലയാളത്തിൽ വിളിച്ച് മോദി; കേരളത്തിന് വികസനത്തിന്റെ പുത്തൻ ദിശ

കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ പരിശ്രമിക്കുകയാണ്. നഗരങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു. ആവാസ് യോജന വഴി കേരളത്തിലെയും നിരവധി കുടുംബങ്ങൾക്ക് വീട് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മുമ്പ് ധനികരുടെ കൈകളിൽ മാത്രം ഉണ്ടായിരുന്ന ക്രെഡിറ്റ് കാർഡ് സൗകര്യം ഇന്ന് സാധാരണക്കാരായ തെരുവ് കച്ചവടക്കാരിലും എത്തി. കേരളത്തിൽ 10,000 പേരും തിരുവനന്തപുരത്ത് മാത്രം 600ൽ അധികം പേരും ഇതിന്റെ ഗുണഭോക്താക്കളാണ്.

തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസ് തീർഥാടകർക്ക് വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി വേദിയിൽ നിർവ്വഹിച്ചു. റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു. കേരളത്തിനായുള്ള മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തന്റെ പഴയ സുഹൃത്താണ് ബിജെപി നേതാവ് വിവി രാജേഷ് എന്ന് പ്രസംഗത്തിനിടെ അദ്ദേഹം ഓർമ്മിച്ചു. കൂടുതൽ പദ്ധതികൾ ബിജെപിയുടെ രാഷ്ട്രീയ വേദിയിൽ പ്രഖ്യാപിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കേന്ദ്രസർക്കാർ എപ്പോഴും കേരളത്തിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ഉറപ്പുനൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top