മിന്ത്രയ്ക്ക് പിടിയിട്ട് ഇഡി; 1654 കോടിയുടെ ക്രമക്കേടെന്ന് പരാതി

ഓൺലൈൻ ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും എതിരെ പരാതി ലഭിച്ചതായി ഇഡി. ഫെമ നിയമലംഘനം ചൂണ്ടി കാട്ടിയാണ് പരാതി. 1654 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ടലംഘനം നടന്നുവെന്ന് പരാതിയിൽ പറയുന്നു.
1999 ലെ ഫെമയുടെ സെക്ഷൻ 6(3)(b), കൺസോളിഡേറ്റഡ് എഫ്ഡിഐ നയത്തിലെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവയെല്ലാം മിന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡും അനുബന്ധ സ്ഥാപനങ്ങളും ലംഘിച്ചതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
മൊത്തവ്യാപാരമെന്ന് കാട്ടി വിദേശ നിഷേപം കൈപ്പറ്റുകയും ഉപഭോക്താക്കളുമായി നേരിട്ട് വ്യാപാരം നടത്തുകയും ചെയ്തതായി ആരോപണമുണ്ട്. മിന്ത്രയുമായി ബന്ധമുള്ള വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് റീട്ടെയില്‍ വില്പന നടത്തിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here