ശക്തൻ രാജി നിഷേധിച്ചു; അനുനയ ചർച്ചകൾക്കിടെ പ്രതികരണം

തിരുവനന്തപുരം ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം താൻ രാജിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എൻ. ശക്തൻ. ഡി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിക്കത്ത് നൽകി എന്ന തരത്തിലുള്ള വാർത്തകളാണ് ശക്തൻ നിഷേധിച്ചത്. നിലവിൽ അദ്ദേഹം താൽക്കാലിക ചുമതലയിൽ തുടരുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തന്നെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശക്തനുമായി കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് അടക്കമുള്ളവർ അനുനയ ചർച്ചകൾ നടത്തുന്നതിനിടയിലാണ് രാജിവാർത്ത നിഷേധിച്ചുകൊണ്ടുള്ള പ്രതികരണം.
Also Read : ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ.ശക്തൻ; ലക്ഷ്യം നിയമസഭയും മന്ത്രിസ്ഥാനവും
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, രാജി സംബന്ധിച്ച പ്രചരണങ്ങൾ അനാവശ്യമാണെന്നും പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പാലോട് രവി രാജിവച്ച ഒഴിവിലാണ് എൻ. ശക്തനെ താൽക്കാലികമായി ഡി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കെ.പി.സി.സി നിയമിച്ചത്. താൽക്കാലിക ചുമതല മൂന്ന് മാസം നീണ്ടതിനെ തുടർന്ന് അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here