നാദിർഷയുടെ പൂച്ച ഹൃദ്രോഗി; ചത്തത് ‘കാർഡിയാക് അറസ്റ്റ്’ മൂലം

നാദിർഷയുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ച ഹൃദ്രോഗി ആയിരുന്നു എന്നും കണ്ടെത്തൽ കഴുത്തിൽ ചരടിട്ട് വലിച്ച പാടുകൾ ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി. ആശുപത്രിക്കെതിരെ പൊലീസ് കേസെടുക്കില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം കേസെടുക്കാമെന്ന നിലപാടിലായിരുന്നു പൊലീസ് നേരത്തെ സ്വീകരിച്ചിരുന്നത് .
നാദിർഷയുടെ ഗ്രൂം ചെയ്യിക്കാനെത്തിച്ച പൂച്ചയാണ് ശനിയാഴ്ച ചത്തത്. മറ്റൊരു സ്ഥാപനത്തിലായിരുന്നു പൂച്ചയെ ഗ്രൂമിങ് ചെയ്തിരുന്നത്. അനസ്തേഷ്യ നൽകുന്നതിന്റെ ഭാഗമായിട്ടാണ് പൂച്ചയെ എറണാകുളത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അനസ്തേഷ്യ എടുത്തതിന് പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് പൂച്ച ചത്തതെന്നാണ് നാദിർഷയുടെ ആരോപണം.
എന്നാൽ അനസ്തേഷ്യ നൽകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാദിർഷയുടെ കുടുംബത്തോട് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here