ട്രെയിനിന് മുകളിൽ കയറി അഭ്യാസം; യുവാവ് ഷോക്കേറ്റ് മരിച്ചു

നാഗ്പൂരിൽ ട്രെയിനിന് മുകളിൽ കയറി അഭ്യാസം കാണിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. കഴിഞ്ഞദിവസം നാഗ്പൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പൂനെയിലേക്ക് പോകുന്ന ഹംസഫർ എക്സ്പ്രസിന്റെ മുകളിലാണ് യുവാവ് കയറിയത്.

റെയിൽവേ പൊലീസിന്റെയും യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് 20 വയസ്സ് തോന്നിക്കുന്ന യുവാവ് ട്രെയിന് മുകളിലേക്ക് കയറിയത്. ട്രെയിനിന് മുകളിലൂടെ നടക്കുന്നതിനിടെയാണ് ഇയാളുടെ തല ലൈൻ കമ്പനിയിൽ തട്ടുന്നത്. ഉടൻതന്നെ ഷോക്കേറ്റ് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു.

റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിരിക്കെയാണ് മരണം. യുവാവിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

കേരള എക്സ്പ്രസിലാണ് ഇയാൾ നാഗ്പൂരിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ മനസിലാകുന്നത്. അവിടെയെല്ലാം ചുറ്റിക്കറങ്ങിയതിന് ശേഷമാണ് ഇയാൾ ട്രെയിനിലേക്ക് കയറിയത്. റീൽസ് ചിത്രീകരിക്കാൻ ആണോ അതോ ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാളും യുവാവിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top