മില്‍മക്ക് പണി നല്‍കാന്‍ വീണ്ടും നന്ദിനി; ഇക്കുറി എത്തുന്നത് കാലിത്തീറ്റയുമായി

എതിര്‍പ്പ് ഉയര്‍ന്നതോടെ കേരളത്തിലെ പാല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയ കർണാടക മിൽക്ക് ഫെഡറേഷന്റെ ’നന്ദിനി’ വീണ്ടും കേരളത്തിലേക്ക്. പാലിന് പകരം കാലിത്തീറ്റയാണ് വിപണിയില്‍ എത്തിക്കുന്നത്. 25 ശതമാനത്തില്‍ അധികം ചോളം ഉള്ള കാലിത്തീറ്റയാണ് ’നന്ദിനി ഗോൾഡ്’.
തല്‍ക്കാലം മില്‍മയുടെ കാലിത്തീറ്റയുടെ അതേ വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെങ്കിലും പതിയെ വില കുറച്ച് വിപണി കീഴടക്കാനാണ് നീക്കം. 5 രൂപ മൺസൂൺ ഇളവ് നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോയ്ക്ക് 1,450 രൂപയാണ് നന്ദിനി ഗോൾഡിന്റെ നിരക്ക്. 1394 രൂപയ്ക്ക് വിതരണക്കാർക്ക് നൽകും ‘നന്ദിനി’ ബ്രാന്‍ഡിലുള്ളവ കേരളത്തില്‍ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ക്ഷീരസംഘങ്ങളെയും ഇടത്തരം ഫാമുകളെയുമാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ പാല്‍ വിപണി പഠിച്ച് പാലുമായി എത്തിയ നന്ദിനി കേരളത്തില്‍ സര്‍ക്കാര്‍ തല എതിര്‍പ്പ് വന്നതോടെയാണ് പിന്‍വാങ്ങിയത്. കുറഞ്ഞ വിലയിലാണു നന്ദിനി പാൽ ലഭ്യമാക്കിയിരുന്നത്. സർക്കാർ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. നന്ദിനി സാന്നിധ്യം ശക്തമാക്കും എന്ന അവസ്ഥ വന്നതോടെ മില്‍മ അരയും തലയും മുറുക്കി രംഗത്തെത്തി. പ്രതിഷേധവുമായി കേരള സര്‍ക്കാരും വന്നു. ഇതോടെയാണ് കേരളത്തിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ കൈക്കൊണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here