അച്ഛനേയും അമ്മയേയും സഹോദരിയേയും ഉള്‍പ്പെട കൊന്ന് കത്തിച്ച് ക്രൂരത; നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്

അച്ഛനും അമ്മയും സഹോദരിയേയും ഉള്‍പ്പെടെ നാലുപേരെ കൊന്ന നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. ഏക പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ ശിക്ഷയാണ് ഇന്ന് ഉണ്ടാകുന്നത്. രണ്ടുതവണ വിധി പറയുന്നത് മാറ്റിവച്ചിരുന്നു. കേഡലിന് മാനസിക പ്രശ്‌നമില്ലന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതോടുകൂടിയാണ് വിധി വരുന്നത്.

2017 ഏപ്രില്‍ ഒന്‍പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ കൂട്ടക്കൊല നടന്നത്. രാജാ തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍ , ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തിനു വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ശ്രമിച്ചു. കൊലക്ക് ശേഷം ചെന്നൈക്ക് പോയ കേഡല്‍ മടങ്ങുംവഴി പിറ്റേദിവസം തിരുവനന്തപുരത്ത് പിടിയിലായി.

ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള പ്രൊജക്ഷന്റെ ഭാഗമാണ് കൊല എന്നൊക്കെ മൊഴി നല്‍കി പോലീസിനെ തെറ്റിധരിപ്പിക്കാനാണ് പ്രതി ശ്രമിച്ചത്. എന്നാല്‍ കുടുംബത്തോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം എന്ന് പോലീസ് കണ്ടെത്തി. ഇത് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിക്കുകയും ചെയ്തു.

കേഡലിന് മാനസിക വിഭ്രാന്തി ഉള്ളതിനാല്‍ വിചാരണ നേരിടാന്‍ ആവില്ലെന്ന് വാദിച്ച് പ്രതിഭാഗം വിചാരണ 8 വര്‍ഷമായി നീട്ടി കൊണ്ടുപോവുകയായിരുന്നു, മാനസിക പ്രശ്‌നമില്ലന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതോടെ ആണ് വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top