വിദ്യാർത്ഥിയുടെ താടിയെല്ല് അടിച്ച് പൊട്ടിച്ച് സ്കൂൾ ജീവനക്കാരൻ; സംഭവം കുട്ടികൾ തമ്മിലുള്ള തർക്കത്തിനിടെ

ഹൈദരാബാദിലെ നാരായണ ജൂനിയർ കോളേജിലാണ് വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ഇത് കണ്ട് അവിടെ എത്തിയ കോളേജിന്റെ ഫ്ലോർ ഇൻ ചാർജ് കുട്ടികളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. പിന്നീട് പ്രകോപിതനായാണ് വിദ്യാർത്ഥികളെ അക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിയുടെ താടിയെല്ല് പൊട്ടി.

കോളേജ് ജീവനക്കാരനായ സതീഷാണ് വിദ്യാർത്ഥിയായ സായ് പുനീതിനെ ആക്രമിച്ചത്. രണ്ടു വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കോളേജ് ജീവനക്കാരനെതിരെ പൊലീസിൽ പരാതി നൽകി. സതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകേണ്ട കോളേജ് അധികൃതരിൽ നിന്ന് ഇങ്ങനെയൊരു അക്രമണമുണ്ടായതിന്റെ ഞെട്ടലിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. ഇത് കോളേജിന്റെ സുരക്ഷാ മാനദണ്ഡങ്ങളെയും മാനേജ്മെന്റ് രീതികളെയും കുറിച്ചുള്ള ആശങ്ക ഉയർത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top