കർഷ വിരുദ്ധൻ, പാകിസ്താനെ സഹായിച്ചവൻ; നെഹ്റുവിനെതിരെ നരേന്ദ്ര മോദി

സിന്ധു നദീജല കരാർ വിഷയത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് നെഹ്റുവിനെതിരെയുള്ള രൂക്ഷ വിമർശങ്ങൾ മോദി ഉയർത്തിയത്.
നെഹ്‌റു രണ്ടുതവണ രാജ്യം വിഭജിച്ചു, ഒന്ന് അതിർത്തി വിഭജനവും മറ്റൊന്ന് സിന്ധു നദി ജല കരാറും. നദിയിലെ 80 ശതമാനം വെള്ളവും പാകിസ്ഥാന് നൽകിയ നെഹ്‌റു കർഷക വിരുദ്ധമായ നിലപാടാണെടുത്തതെന്ന്, അത് സഹായം ചെയ്തത് പാകിസ്താനാണ് അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഈ കരാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Also Read : ഗാന്ധിക്കും മുകളിൽ സവർക്കർ; സ്വാതന്ത്ര്യദിനാഘോഷ പോസ്റ്റർ വിവാദത്തിൽ
പഴയ പാപങ്ങൾ തൻ്റെ സർക്കാർ കഴുകിക്കളയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുമായുള്ള മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ കരാർ സഹായിക്കുമെന്ന് നെഹ്റു പിന്നീട് ഒരു സഹപ്രവർത്തകനോട് പറഞ്ഞെങ്കിലും അത് സംഭവിച്ചില്ലെന്നും മോദി പറഞ്ഞു. എല്ലാ പാർട്ടികളും ഒത്തുചേർന്ന് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണനെ ഏകകണ്ഠമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, എൽ മുർഗൻ, ബിജെപി എംപിമാരായ സംബിത് പത്ര, സുഭാഷ് ബരാല തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here