ജപ്പാന് ശേഷം മോദി ചൈനയിലേക്ക്; അമേരിക്കൻ താരിഫിന് പിന്നാലെ ഏഷ്യൻ ഐക്യം ശക്തമാകുന്നു

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം നാല് മണിയോടെ മോദി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ എത്തും. ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി ചൈനയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ചൈനയിൽ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രധാന്യമുണ്ട്..

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും. ഏഴ് വര്‍ഷത്തിനിടെ ആദ്യയി മോദി നടത്തുന്ന ചൈന സന്ദർശനമാണിത്. പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര ബന്ധങ്ങൾ വഴി ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി യാത്രക്ക് മുന്നേ പറഞ്ഞു.

Also Read : മോദി ജപ്പാനിൽ; അണിയറയ്ക്കുള്ളിൽ ഒരുങ്ങുന്നത് അമേരിക്കയ്ക്കുള്ള പണിയോ?

അമേരിക്കയുടെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. അടുത്തൊന്നും കാണാത്ത വിധം ഇന്ത്യൻ ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുകയാണ്. ഇന്ത്യക്ക് മേൽ ഇരട്ട തീരുവ ചുമത്തിയതിന് മാസങ്ങൾക്കു മുൻപേ തന്നെ ചൈനീസ് പ്രസിഡന്റ് ന്യൂഡൽഹിയിലേക്ക് ഒരു സ്വകാര്യ കത്തയച്ചിരുന്നു എന്ന് ബ്ലുംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

രാഷ്ട്രപതി ദ്രൗമുദി മുർമുവിന് അയച്ച കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിലും എത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക ഇന്ത്യക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദങ്ങൾ തങ്ങൾക്കും പ്രതിസന്ധി ഉണ്ടാക്കുമെന്നും പരസ്പര സഹകരണത്തിലൂടെ പ്രതിസന്ധികളെ നേരിടാമെന്നും കത്തിൽ പറയുന്നു.

ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ടതിന്റെയും സഹകരിക്കേണ്ടതിന്റെയും ആവശ്യം ചൈനീസ് പ്രസിഡന്റിന്റെ കത്തിൽ സൂചിപ്പിക്കുന്നതിനായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷൂ ഫെയ്ഹോങ് സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു.അമേരിക്കയുടെ തീരൂവ വർദ്ധനവിന് ശേഷം പ്രബലമായ ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വളരുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയായി കൊണ്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top