താങ്ക് യൂ ട്രിവാൻഡ്രം; ഇത് നിർണ്ണായക നിമിഷമെന്ന് നരേന്ദ്ര മോദി

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേടിയ വിജയം കേരള രാഷ്ട്രീയത്തിലെ നിർണ്ണായക നിമിഷം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തിന് തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, എൽഡിഎഫ്-യുഡിഎഫ് മുന്നണികളെ കേരളം മടുത്തെന്നും അഭിപ്രായപ്പെട്ടു.

തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളോടുള്ള പ്രതികരണം അറിയിച്ചത്. “നന്ദി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്,” പ്രധാനമന്ത്രി കുറിച്ചു.

കേരളത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകർക്കും മോദി നന്ദി രേഖപ്പെടുത്തി. “പ്രവർത്തകരാണ് നമ്മുടെ ശക്തി, അവരിൽ ഞാൻ അഭിമാനിക്കുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top