അമ്മയെ അപമാനിച്ചത് രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം; വൈകാരിക പ്രതികരണവുമായി മോദി

മരിച്ചു പോയ തന്റെ അമ്മയെ ബിഹാറിലെ ആർജെഡി – കോൺഗ്രസ് വേദിയിൽ വെച്ച് അധിക്ഷേപിച്ച ഇന്ത്യാ മുന്നണിയുടെ നടപടി രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാരുടെ അഹങ്കാരവും വെറുപ്പും ജനങ്ങൾ തിരിച്ചറിഞ്ഞു. ആർജെഡി ഭരണത്തിൽ വനിതകൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നു. അഴിമതിക്കാരെയും, ബലാത്സംഗ കുറ്റവാളികളെയും ആർജെഡി സംരക്ഷിച്ചു. വനിതകൾ അവരുടെ ഭരണത്തിൽ സുരക്ഷിതരല്ല. ഇത്തരത്തിൽ ഒന്ന് സംഭവിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ഒരു പൊതു പരിപാടിയുടെ പ്രസംഗത്തിനിടെ മോദി പറഞ്ഞു.

Also Read : വിസിയെ നിയമിക്കാന്‍ മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍; ചിലവ് ഖജനാവില്‍ നിന്ന്

“എൻ്റെ അമ്മയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല, എന്നിട്ടും എന്തിനാണ് ആർജെഡിയും കോൺഗ്രസും അവരെ അധിക്ഷേപിച്ചത്?” അദ്ദേഹം ചോദ്യമുയർത്തി. അമ്മയെ അപമാനിച്ചതിൽ മോദി നിങ്ങൾക്ക് മാപ്പ് നല്കും. എന്നാൽ ബിഹാറിലെ ജനങ്ങൾ മാപ്പ് നല്കില്ല. ആർജെഡിയും കോൺഗ്രസും ഇതിന് ജനങ്ങളോട് മാപ്പ് പറയണം. ബിഹാറിലുടനീളം അമ്മമാർക്കെതിരായ അപമാനം സഹിക്കില്ലെന്ന ശബ്ദം ഉയരണം എന്നും മോദി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top