ഇസ്രയേലിനെ തള്ളി നരേന്ദ്ര മോദി; ഇന്ത്യ ഖത്തറിനോടൊപ്പം

ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആക്രമണത്തെ ന്യായീകരിക്കുന്ന ഇസ്രായേലിന്റെ വാദങ്ങളെ തള്ളി കൊണ്ടാണ് മോദി രംഗത്ത് എത്തിയിരിക്കുന്നത്. സമാധാനത്തിനായി ഉറച്ച പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ അൽതാനിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ ഇന്ത്യ അഗാധമായ ആശങ്ക രേഖപ്പെടുത്തി. ഖത്തറിനെ സഹോദര രാഷ്ട്രമെന്ന് വിശേഷിപ്പിക്കുകയും ഇസ്രായേൽ നടത്തിയ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുകയും ചെയ്തു.

Also Read : അതിര് കടന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ ആക്രമിച്ചത് അഞ്ച് രാഷ്ട്രങ്ങളെ

‘ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. സംഘർഷം ഒഴിവാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനോടൊപ്പം തന്നെ ഭീകരവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യ ഒപ്പമുണ്ടാകുമെന്ന്’ പ്രധാന മന്ത്രി എക്‌സിൽ കുറിച്ചു. കഴിഞ്ഞദിവസം ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് കൊണ്ട് ഇസ്രായേൽ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അപലപിച്ചു. ആക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടതായി ഇതുവരെ സ്വീകരണമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top