ട്രംപ് നാല് വട്ടം വിളിച്ചിട്ടും ഫോണെടുക്കാതെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോളുകൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിരസിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളിൽ നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിക്കാൻ അമേരിക്കൻ പ്രസിഡന്റ് നാലുവട്ടം ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി ഫോൺ എടുക്കാൻ വിസമ്മതിച്ചു എന്ന് ജർമ്മൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ റിപ്പോർട്ട് ചെയ്തു.

അമേരിക്കയുടെ തീരുവ വർദ്ധനവിൻ മേലുള്ള ഇന്ത്യയുടെ പ്രതിഷേധമായാണ് ജർമ്മൻ പത്രം നരേന്ദ്രമോദിയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. ഇന്ത്യക്കും ബ്രസീലിനും മേൽ അമേരിക്ക ചുമത്തുന്നത് അമിത തീരുവയാണ് ചുമത്തുന്നതെന്നും ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ റിപ്പോർട്ട് ചെയ്തു.

Also Read : ട്രംപിന്റെ ‘തീരുവ പഞ്ചിൻ്റെ’ ആഘാതം കേരളത്തിനും; തിരിച്ചടി പലവഴിക്ക് വരുമെന്ന് ആശങ്ക

അമേരിക്കയുടെ തീരുവ വർദ്ധനവ് അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴും വിവാദ പരാമർശങ്ങൾ മുഴക്കി കൊണ്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും ട്രംപ് അവകാശവാദം ഉയർത്തി.

തീരുവ ഭീഷണി ഉയർത്തിയത് കൊണ്ടാണ് യുദ്ധം അവസാനിച്ചത്. സംഘർഷം നിർത്തിയില്ലെങ്കിൽ വ്യാപാര കരാര്‍ നടക്കില്ലെന്ന് മോദിയോട് പറഞ്ഞു. തുടർന്ന് അഞ്ചു മണിക്കൂറിനുള്ളിൽ ഇന്ത്യയും പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top