മോദി ജപ്പാനിൽ; അണിയറയ്ക്കുള്ളിൽ ഒരുങ്ങുന്നത് അമേരിക്കയ്ക്കുള്ള പണിയോ?

രണ്ട് ദിവസത്തെ ഔദ്യോഗിക ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ. 15-മത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് ലക്ഷ്യം. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയെ കാണും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉലച്ചിലുകൾ സംഭവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ സന്ദർശനം.
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി മോദി കൂടികാഴ്ച്ച നടത്തി. ഇന്ത്യയിലെയും ജപ്പാനിലെയും വ്യവസായികളുടെ സംയുക്ത യോഗത്തിൽ പങ്കെടുത്ത മോദി ജപ്പാന്റെ സാങ്കേതികവിദ്യയും ഇന്ത്യയിലെ യുവശേഷിയും കൂടുതൽ സംയുക്ത സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു.
Also Read : ട്രംപ് നാലുവട്ടം വിളിച്ചിട്ടും ഫോണെടുക്കാതെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു
ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളിലും സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്തുമെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാപാരരംഗത്ത് ഇന്ത്യയ്ക്ക് മുൻഗണന നൽകുന്ന നയം ഉണ്ടാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി അറിയിച്ചു. അടുത്ത പത്തു കൊല്ലത്തേക്ക് ജപ്പാനിൽ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ രൂപരേഖയിൽ തയ്യാറാക്കി.
നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനം ആഗോളതലത്തിൽ ചർച്ചയാവുകയാണ്. അദ്ദേഹത്തിന്റെ സന്ദർശനത്തെ തുടർന്ന് നേരത്തെ തീരുമാനിച്ച അമേരിക്കൻ സന്ദർശനം ജപ്പാൻ പ്രതിനിധി റദ്ധാക്കി. അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാനായി തീരുമാനിച്ച യാത്രയാണ് റദ്ദാക്കിയത്.
അമേരിക്കയിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിൻ്റെ നിക്ഷേപ കരറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണ് പ്രതിനിധി യുഎസിലേക്ക് പുറപ്പെടാനിരുന്നത്. അമേരിക്കൻ തീരുവക്കെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് മോദിയുടെ സന്ദർശനം ആഗോള തലത്തിൽ വിലയിരുത്തപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here