മലയാളത്തിന്റെ അഭിമാനമായി ഉർവ്വശിയും വിജയരാഘവനും; വിവാദ കേരള സ്റ്റോറിക്കും പുരസ്‌കാരം

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവർക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. റാണി മുഖർജി മികച്ച നടിയായി. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണയിച്ചത്.
മികച്ച മലയാളം ചിത്രമായി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത് പാർവതി തിരുവോത്തും ഉർവ്വശിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഉള്ളൊഴുക്ക് തിരഞ്ഞെടുക്കപ്പെട്ടു. . മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉള്ളൊഴുക്കിലൂടെ പ്രകടനത്തിലൂടെ ഉർവശി നേടിയത്. മികച്ച സഹനടനായി വിജയരാഘവനെ തിരഞ്ഞെടുത്തു. പൂക്കാലത്തിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും 2018ലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം മോഹൻദാസും സ്വന്തമാക്കി. ഏറെ വിവാദം സൃഷ്‌ടിച്ച കേരളം സ്റ്റോറിക്ക് മികച്ച സംവിധായകനുള്ള(സുദീപ്തോ സെൻ) പുരസ്‌കാരം ലഭിച്ചു. 12th ഫെയില്‍ ആണ് മികച്ച ചിത്രം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here