പാലിയേക്കര വഴിയുള്ള ദുരിത യാത്രക്ക് ചിലവ് കൂടും; നടപടി കേസ് നിലനിൽക്കെ

ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ച് ടോൾ പിരിവ് ആരംഭിക്കുമ്പോഴേക്കും നിരക്ക് കൂട്ടാൻ തീരുമാനിച്ച് നാഷണൽ ഹൈവേ അതോറിറ്റി. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5രൂപ മുതല്‍ 15 രൂപ വരെ കൂട്ടാനാണ് തീരുമാനം. നിലവിൽ ഇതുവഴിയുള്ള ദുരിത യാത്രക്ക് ടോൾ പിരിക്കരുതെന്ന ഹൈക്കോടതി നിർദേശം നിലവിലുണ്ട്. അത്തരമൊരു സാഹചര്യം നില നിൽക്കെയാണ് ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കിയിരിക്കുന്നത്.

Also Read : ദുരിതയാത്രക്ക് എന്തിന് ടോൾ? ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി

ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ 160 രൂപയെന്നത് 165 ആകും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപ ഒന്നിൽ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.

നിരന്തരം കരാര്‍ ലംഘനം നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top