രൺബീർ കപൂർ വലിച്ചത് നിരോധിത ഇ സിഗരറ്റ്; ബോളിവുഡിനെ വിമർശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ബോളിവുഡിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂംഗോ. മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന നിയമ നിർവ്വഹണ സ്ഥാപനങ്ങളെ വരെ ചില പ്രൊഡക്ഷനുകൾ പരിഹസിക്കുകയാണ്. അതുവഴി അവയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും കനൂംഗോ പറഞ്ഞു.

ഒരു ബോളിവുഡ് വെബ് സീരീസിൽ നടൻ രൺബീർ കപൂർ ഇ സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്നുണ്ട്. ഇന്ത്യയിൽ ഇ സിഗരറ്റുകളുടെ നിർമ്മാണം, പരസ്യം, ദൃശ്യവൽക്കരണം, ഉപഭോഗം എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അവതരിപ്പിച്ച 2019ലെ നിയമത്തിന്റെ നേരിട്ടുള്ള ലംഘനമാണ് ഇവിടെ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കി, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷൻ മുംബൈ പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

മയക്കുമരുന്ന് വിരുദ്ധ ഏജൻസികളെ തമാശയായി ചിത്രീകരിക്കുന്ന നിരവധി വെബ് സീരീസുകളാണ് രംഗത്തുള്ളത്. പൊലീസിനെയും ഹവൽദാർമാരെയും ട്രാഫിക് പൊലീസിനെയും പരിഹസിച്ചവരുടെ നിഷേധാത്മക മനോഭാവത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇത് നമ്മുടെ യുവതലമുറയെ വളരെയധികം സ്വാധീനിക്കും. ഇത്തരം ഉള്ളടക്കങ്ങൾ ഇല്ലാതാക്കണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കനൂംഗോ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top