ലൈവായി മിസൈലാക്രമണം!! ഇറാൻ്റെ ദേശീയ ചാനലാസ്ഥാനം തകർത്ത് ഇസ്രയേൽ; ഉടനടി പ്രക്ഷേപണം പുനരാരംഭിച്ച് അവതാരകയുടെ വെല്ലുവിളിയും

ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (IRIB) എന്ന ഇറാൻ്റെ ഔദ്യോഗിക ചാനലിൽ തൽസമയ സംപ്രേഷണം നടക്കുമ്പോൾ ഇസ്രയേലിൻ്റെ മിസൈലാക്രമണം. ഒട്ടേറെ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ലൈവ് ടെലികാസ്റ്റ് കട്ടായി സ്ക്രീൻ ബ്ലാങ്ക് ആകുന്നതും അവതാരക ഇറങ്ങിയോടുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ തൊട്ടുപിന്നാലെ സംപ്രേഷണം പുനരാരംഭിച്ച IRIB ചാനൽ, സ്റ്റുഡിയോ തകർത്താലും സംപ്രേഷണം തുടരുമെന്ന് പ്രഖ്യാപിച്ചു. വീണ്ടും ആക്രമിക്കാൻ അവതാരക സഹർ ഇമാമി വെല്ലുവിളിക്കുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ആരോപിച്ചു.

ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാൻ ആക്രമിക്കുമെന്ന് വൈകിട്ടോടെ ഭീഷണി മുഴക്കിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സാധാരണക്കാരോട് നാടുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടെലിവിഷൻ ചാനലിന് നേർക്ക് മിസൈൽ അയച്ചത്. അതേസമയം ചാനൽ തകർക്കുമെന്ന് തന്നെ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് നേരത്തെ സൂചിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here