തദ്ദേശത്തിലെ തിരിച്ചടി നേരിടാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍; നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ എന്ന പേരില്‍ ഇന്നുമുതല്‍ സര്‍വേ

ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കം പ്രഖ്യാപിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം ഇറങ്ങിയത്. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ കുടിശിക പൂര്‍ണമായി തീര്‍ക്കുകയും ചെയ്തു. ഈ ജനകീയ പദ്ധതികളിലൂടെ സര്‍ക്കാര്‍ വിരുദ്ധ വികാരവും ശബരിമല വിവാദവും മറികടക്കാന്‍ കഴിയും എന്നായിരുന്നു സിപിഎം കണക്കു കൂട്ടിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് മുഴുവന്‍ പാളി. വലിയ തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ നഷ്ടമായി. ഇതിലെ തിരിച്ചടി കണ്ടാണ് നവകേരള സര്‍വേയുമായി പിണറായി സര്‍ക്കാര്‍ ഇറങ്ങുന്നത്.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ എന്ന് പറയുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ ജനകളിലേക്ക് എത്തിക്കുക തന്നെയാണ് ഇതിലൂടെ ലക്ഷ്യമിട്ടുണ്ട്. ജനങ്ങളില്‍നിന്ന് വികസന നിര്‍ദ്ദേശങ്ങളും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കാനും അതിന് അനുസരിച്ചുള്ള അതിവേഗ പദ്ധതി പ്രഖ്യാപനങ്ങളുമാണ് സിപിഎമ്മിന്റെ മനസിലുള്ളത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങള്‍ തേടിയും വികസന ചര്‍ച്ചകളില്‍ പങ്കാളികളാക്കിയും നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുകയാണ് ലക്ഷ്യമെന്നാണ നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന വികസന ക്ഷേമ പഠന പരിപാടിക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.
മധ്യവര്‍ഗത്തിന്റെ ജീവിതനിലവാരം ലോകത്തിലെ വികസിത രാജ്യങ്ങളിേെലതിന് സമാനമാക്കാം എന്നാണ് പിണറായി സര്‍്ക്കാര്‍ പറയുന്നത്. നവകേരള സൃഷ്ടി എന്ന സിപിഎമ്മിന്റെ പദ്ധതി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനുവരി 1 മുതല്‍ 31 വരെ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയിലൂടെയാണ് സര്‍വേ നടത്തുന്നച്യ
നവകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുക, നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ തേടുക, വികസന-ക്ഷേമ പദ്ധതികള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യാനുസരണം എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക, പുതിയ തൊഴിലവസരങ്ങള്‍, വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക തുടങ്ങിയവയെല്ലാം ഈ സര്‍വേയുടെ ഭാഗമാണ്. 85,000 സന്നദ്ധപ്രവര്‍ത്തകരാകും ഗൃഹസന്ദര്‍ശനം നടത്തുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here