നവി മുംബൈയിലെ തീപിടിത്തത്തിൽ മരിച്ചവരിൽ മലയാളികളും; വേദനയായി ആറു വയസ്സുകാരി

നവി മുംബൈയിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. മുംബൈയിലെ വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് പുലർച്ചെ രണ്ടുമണിയോടെ അപകടമുണ്ടായത്. സംഭവത്തിൽ നാല് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ മൂന്ന് പേർ മലയാളികൾ എന്നാണ് വിവരം. ഇവർ തിരുവനന്തപുരം സ്വദേശികളാണ്.
44 വയസുള്ള സുന്ദർ ബാലകൃഷ്ണൻ 39 വയസുള്ള ഭാര്യ പൂജ ഇവരുടെ ആറ് വയസ്സുള്ള മകളായ ദേവിക എന്നിവരാണ് മരിച്ചത്. കമല ഹിരാൽ ജെയിൻ എന്ന 84കാരനാണ് മരിച്ച നാലാമത്തെ വ്യക്തി. മൃതദേഹങ്ങൾ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പിന്നീട് 11, 12 നിലകളിലേക്ക് അത് വ്യാപിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. നിരവധി പേരെ രക്ഷപെടുത്തിയതായും ആരും കുടുങ്ങിയിട്ടില്ലെന്നും,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന് കാരണം നിലവിൽ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here