വിദേശനാവികനെ കൊച്ചിക്കായലിൽ പരിശീലനത്തിനിടെ കാണാതായി; ചാടിയത് ശക്തമായ ഒഴുക്കുള്ള ഭാഗത്ത്

ടാൻസാനിയയിൽ നിന്ന് പരിശീലനത്തിനായി കൊച്ചിയിലെത്തിയ നേവി ഉദ്യോഗസ്ഥനെയാണ് കായലിൽ കാണാതായത്. ഏഴിമല നാവിക അക്കാദമിയിലെ പരിശീലനത്തിന് ശേഷം കൊച്ചിയിലെത്തിയ അബ്ദുൽ ഇബ്രാഹിം സാലിഹി എന്ന 22ാരനെയാണ് വൈകിട്ടോടെ കാണാതായത്.
പരിശീലന പരിപാടിയുടെ ഭാഗമായി വെണ്ടുരുത്തി പാലത്തിൽ നിന്ന് ചാടിയപ്പോൾ കായലിലെ ഒഴുക്കിൽപെടുകയായിരുന്നു. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്. എന്നാൽ അപകടത്തിൽ പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ നേവി പുറത്തുവിട്ടിട്ടില്ല.
2014 ഒക്ടോബറിൽ ആത്മഹത്യ ചെയ്യാൻ വെണ്ടുരുത്തി പാലത്തിൽ നിന്ന് കൈക്കുഞ്ഞുമായി ചാടിയ സ്ത്രീയെ രക്ഷിക്കാൻ കായലിൽ ചാടിയ നേവി ഉദ്യോഗസ്ഥനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത്രയധികം ഒഴുക്കുള്ള ഇതേ പ്രദേശത്താണ് പരിശീലനത്തിന് നാവികരെ നിയോഗിച്ചത് എന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here