സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്; എസ്‍സിഇആര്‍ടി ചരിത്രം മറന്നോ

എസ്‍സിഇആര്‍ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന കൈപ്പുസ്തകത്തിലാണ് പിഴവ് ഉള്ളത്. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തിൽ പരാമര്‍ശം. ഇക്കാര്യം ശ്രദ്ധയിൽ പെട്ട അധികൃതരെ വിവരം അറിയിച്ചു.
പിന്നീട് പഴയപുസ്തകം തിരുത്തി പുതിയത് അച്ചടിച്ച് നൽകുകയായിരുന്നു. സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള ചെറിയ കുറിപ്പിലാണ് തെറ്റ് സംഭവിച്ചത്. കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്ന അദ്ദേഹം പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുവെന്ന ഭാഗത്തിനുശേഷമാണ് ഗുരുതര പിഴവുള്ളത്. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്തുവെന്നും പിന്നീട് ഇന്ത്യൻ നാഷണൽ ആര്‍മി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാട്ടം നടത്തി എന്നാണ് തെറ്റായ പരാമര്‍ശം. തെറ്റ് സംഭവച്ചതിൽ എസ്‍സിഇആര്‍ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here