SV Motors SV Motors

മിസ്സിങ്ങ് കേസുകൾ മിസ്സ് ആകുന്നുവോ? ഞെട്ടിക്കുന്ന കണക്കുമായി എൻ.സി.ആർ.ബി

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് അര ലക്ഷത്തോളം സ്ത്രീകളെ കാണാതായതായി ക്രൈം റെക്കോർഡ്സ് ബ്യൂറോ. സ്ത്രികളെ കാണാതാവുന്ന കേസുകളിൽ കൃത്യമായ അന്വേഷണം പല പ്പോഴും നടക്കാറില്ല. അതു കൊണ്ട് തന്നെ കാണാമറത്തായ ഇവർ എവിടെ എന്നോ എങ്ങോട്ട് പോയി എന്നോ ആരും അറിയാറുമില്ല.

കഴിഞ ആറ് വർഷത്തിനിടയിൽ കേരത്തിൽ നിന്ന് 43,272 വനിതകളെ കാണാതായിട്ടുണ്ട്. മാൻ മിസ്സിംഗിന് പോലീസ് കേസെടുത്ത കണക്കാണിത്. പരാതി കൊടുക്കാത്ത നിരവധി കേസുകൾ രാജ്യത്തും സംസ്ഥാനത്തുമുണ്ട്.

കേരളത്തിൽ കാണാതായവരിൽ 37,367 പ്രായപൂർത്തിയായ സ്ത്രീകളും 5905 പെൺകുട്ടികളുമുണ്ട്. 34918 സ്ത്രീകളേയും 5312 കുട്ടികളേയും കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. 2822 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല – പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിൻ്റെ തിരോധാനം വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ജസ്നയെ 2018 മാർച്ചിലാണ് കാണാതായത്. 5 വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുര്‍മന്ത്രവാദക്കൊല പുറത്തുവരുന്നത്.

എറണാകുളത്ത് കാലടിയിലും കടവന്ത്രയിലും ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പത്മം, റോസ്ലിൻ എന്നി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ കൊലപാതകത്തിന് ഇരയാക്കുകയായിരുന്നു. പത്തനംതിട്ട ഇലന്തൂരില്‍ തിരുമ്മല്‍ ചികില്‍സാ കേന്ദ്രം നടത്തുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഇവരുടെ സഹായിയായ ഷിഹാബ് എന്ന റഷീദും ചേര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നത്.
റോസിലിനെ കാണാതായ വിവരം പോലിസിനെ അറിയിച്ചെങ്കിലും കൃത്യമായ അന്വേഷണമുണ്ടായില്ല. പിന്നീട് പത്മത്തെ കാണാതായ സംഭവത്തെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇരു കൊലപാതകങ്ങളുടേയും ചുരുളഴിഞ്ഞത്. ആറ് വർഷത്തിനിടയിൽ രാജ്യത്ത് പത്ത് ലക്ഷത്തിലധികം സ്ത്രീകളെയാണ് കാണാതായിട്ടുള്ളത്. മധ്യപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകളുടെ തിരോധാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top