SV Motors SV Motors

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍; നടപടി ബിജെപി നേതാക്കളുടെ പരാതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന് ദേശീയ വനിത കമ്മിഷന്‍. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി, ശിവശങ്കര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കമ്മിഷന്‍ കത്തയച്ചു. ഓരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കള്‍ പരാതി നല്‍കിയത്. റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചിട്ടുള്ളവരുമായി വിലപേശല്‍ നടക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഈ പരാതിയിലാണ് അടിയന്തര നടപടി ഉണ്ടായിരിക്കുന്നത്.

ദേശീയ വനിതാ കമ്മിഷന്‍ നടപടിയെ വിമര്‍ശിച്ച് സിപിഐ നേതാവ് ആനി രാജ രംഗത്തെത്തിയിട്ടുണ്ട്. സദുദ്ദേശത്തോടെയുള്ള നീക്കമല്ല ഉണ്ടായിരിക്കുന്നതെന്നും തികച്ചും രാഷ്ട്രീയ പ്രേരിത നടപടിയാണ് കമ്മിഷന്റെതെന്നും ആനി രാജ വിമര്‍ശിച്ചു. ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആനി രാജ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top