500-ഓളം തെരുവുനായ്ക്കളെ കൊന്നൊടുക്കിയത് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ; ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തെലങ്കാനയിൽ മാരകമായ കുത്തിവയ്പ്പ് നൽകി 500-ഓളം തെരുവ് നായക്കളെ കൂട്ടക്കൊല ചെയ്തത് തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ എന്ന് വിവരം. നായ്ക്കളെ വിഷം കുത്തിവയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തും വന്നത്.
സംഭവത്തിൽ തെലങ്കാന പോലീസ് അന്വേഷണം ശക്തമാക്കി.

ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15 പേർക്കെതിരെ നിയമനടപടി ആരംഭിച്ചു. പുതുവർഷത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 500 നായ്ക്കളെ കുത്തിവെച്ച് കൊന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൃഗപീഡനത്തിനെതിരായ നടപടികളിൽ ഒന്നാണിത്.

സമീപകാലത്ത് നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പല സ്ഥാനാർത്ഥികളും നൽകിയ വിവാദമായ വാഗ്ദാനമായിരുന്നു ‘നായ്ക്കളില്ലാത്ത ഗ്രാമം’. തെരുവുനായ ശല്യം രൂക്ഷമായതോടെ വോട്ടർമാരെ സ്വാധീനിക്കാനാണ് ഈ വാഗ്ദാനം നൽകിയത്. ജയിച്ചതിന് പിന്നാലെ ഇത് നടപ്പിലാക്കാൻ വേണ്ടിയാണ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.

നായ്ക്കളെ മാരകമായ വിഷം കുത്തിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരി മുനിസിപ്പാലിറ്റിയിൽ നിന്നുള്ള വീഡിയോയിൽ, ഒരാൾ നായയ്ക്ക് വിഷം കുത്തിവെക്കുന്നതും മിനിറ്റുകൾക്കുള്ളിൽ അത് ചത്തു വീഴുന്നതും കാണാം. ഹനംകൊണ്ടയിൽ മാത്രം കുഴിച്ചിട്ട നിലയിൽ 110 നായ്ക്കളുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു.

മൃഗ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന 15 പ്രധാന വ്യക്തികളെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ശ്യാംപേട്ട്, അരെപ്പള്ളി, പൽവഞ്ച പ്രദേശം ഉൾപ്പെടെയുള്ള അവരുടെ ഗ്രാമങ്ങളിൽ നിന്ന് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഏഴ്
ഏഴ് ഗ്രാമത്തലവന്മാർ, പഞ്ചായത്ത് സെക്രട്ടറിമാർ, കരാറുകാർ എന്നിവർക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാറാം കേസെടുത്തു. നായ്ക്കളെ കൊല്ലാൻ ഉപയോഗിച്ച വിഷം ഏതാണെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധനകൾ നടക്കുകയാണ്.

തെരുവുനായ ശല്യം പരിഹരിക്കാൻ അവയെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുകയും വാക്‌സിനേഷൻ നൽകുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ എബിസി (Animal Birth Control) ചട്ടങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top