CPMകാർക്കും രക്ഷയില്ല; ‘കണ്ണനല്ലൂർ സി ഐ എന്നെ ഉപദ്രവിച്ചു’; വെളിപ്പെടുത്തലുമായി ലോക്കൽ സെക്രട്ടറി

തനിക്ക് നേരെ ഉണ്ടായ പൊലീസ് മർദ്ദനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ്. അനുഭങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത് എന്ന തലക്കെട്ടോടെയാണ് സജീവ് ഫെയ്സ്ബുക്ക് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കണ്ണനല്ലൂർ സ്റ്റേഷനിൽ കേസിന്റെ മധ്യസ്ഥതയ്ക്ക് വേണ്ടി എത്തിയ സജീവിനെ സിഐ ഉപദ്രവിച്ചു എന്ന വെളിപ്പെടുത്തലാണ് പോസ്റ്റിൽ ഉള്ളത്. ഞാൻ ഈ ഇടുന്നത് പാർട്ടി വിരുദ്ധ പോസ്‌റ്റ് അല്ല. എൻ്റെ അനുഭവം ആണ് പറഞ്ഞത്. ഇതിന്റെ പേരിൽ എന്നെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Also Read : ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പിണറായി പൊലീസ്

സജീവിന്റെ പോസ്റ്റിന് താഴെയായി സിപിഎമ്മിനെതിരെയും പൊലീസിനെതിരെയും ഉള്ള കമന്റുകൾ നിറഞ്ഞിരിക്കുകയാണ്. ഒരു എൽസി സെക്രട്ടറിക്ക് ഇതാണ് അനുഭവം എങ്കിൽ സാധാരണക്കാരൻ്റെ അവസ്ഥ എന്താവും, അപ്പോ നിങ്ങളെ ഒക്കെ പിന്തുടർന്ന് ആരെങ്കിലും ഈ പാർട്ടിയിലോട്ട് എങ്ങനെ വരും സഖാവേ, FB യില് പോസ്റ്റും ഇട്ട് കുത്തിരിക്കാതെ നേരിട്ട് നിയമ നടപടി നോക്കിക്കൂടെ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top