കോടികളുടെ സാമ്പത്തിക തട്ടിപ്പ്, തിരുവല്ല നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമയും മക്കളും കസ്റ്റഡിയില്‍; എന്‍എം രാജുവിനെതിരെ നിരവധി പരാതികള്‍

തിരുവല്ല: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്റ് ഫിനാന്‍സ് ഉടമ എന്‍എം രാജുവിനെയും കുടുംബാംഗങ്ങളേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, ആന്‍സന്‍ ജോര്‍ജ് എന്നിവരും തിരുവല്ല പോലീസിന്റെ കസ്റ്റഡിയിലാണ്. കേരള കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന ട്രഷററായിരുന്നു. ഈ സ്വാധീനമുപയോഗിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തി പലതവണ രാജു അറസ്റ്റ് ഒഴിവാക്കിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രാജുവിനെതിരെ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തു എന്നാണ് കേസ്.
ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി കോടികളാണ് നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്റ് ഫിനാന്‍സ് സ്വീകരിച്ചിരുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമേ ഇയാള്‍ റിയല്‍ എസ്റ്റേറ്റ്, വസ്ത്ര വ്യാപാരം, ഓട്ടോ മൊബൈല്‍ തുടങ്ങിയ മേഖലകളിലും വന്‍നിക്ഷേപം നടത്തിയിരുന്നു.
മധ്യകേരളത്തിലൈ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തകരുന്നത് പതിവായിരിക്കയാണ്. പോപ്പുലര്‍ ഫിനാന്‍സ്, ജെ ആന്‍ഡ് ജെ ഫിനാന്‍സ്, നെടുംപറമ്പില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തകര്‍ന്നതു മൂലം കോടികളാണ് നിക്ഷേപകര്‍ക്ക് നഷ്ടമായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here