നാലാം ക്ലാസുകാരിയുടെ അവസാന നിലവിളി; 45 മിനിറ്റ് ടീച്ചറുടെ വാതിൽക്കൽ നിന്നു! അന്വേഷണ റിപ്പോർട്ട് പുറത്ത്

ജയ്പൂരിലെ പ്രശസ്തമായ നീരജ മോദി സ്കൂളിൽ നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടായതായി സിബിഎസ്ഇ അന്വേഷണ റിപ്പോർട്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ്, സഹായം അഭ്യർത്ഥിച്ച് ഒമ്പത് വയസ്സുകാരിയായ അമായിര കുമാർ മീന ക്ലാസ് ടീച്ചറുടെ അടുത്ത് 45 മിനിറ്റോളം നിന്നു. അഞ്ച് തവണ ടീച്ചറോട് സഹായം ചോദിച്ചു. എന്നാൽ സഹായം നൽകുന്നതിനു പകരം അധ്യാപിക കുട്ടിയെ വഴക്കുപറയുകയുമായിരുന്നു.

ആത്മഹത്യ നടന്ന നവംബർ ഒന്നിന് രാവിലെ 11 മണി വരെ കുട്ടി സന്തോഷവതിയായിരുന്നു. എന്നാൽ 11 മണിക്ക് ശേഷം ക്ലാസിലെ ഡിജിറ്റൽ സ്ലേറ്റിൽ ചില ആൺകുട്ടികൾ എഴുതിയ കാര്യങ്ങൾ കണ്ട് കുട്ടി അസ്വസ്ഥയായി. ഇത് മായ്ക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി സഹപാഠികളോട് സംസാരിച്ചു. ഈ സമയത്ത് അധ്യാപിക ഇടപെടേണ്ടത് അത്യാവശ്യമായിരുന്നു എന്ന് സിബിഎസ്ഇ റിപ്പോർട്ടിൽ പറയുന്നു.

പരാതി പറഞ്ഞപ്പോൾ അധ്യാപികയായ പുനീത ശർമ്മ കുട്ടിയെ സഹായിച്ചില്ല. പകരം, കുട്ടിയോട് പലതവണ ദേഷ്യപ്പെടുകയും മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് അപമാനിക്കുകയും ചെയ്തു. ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ കുട്ടി, ക്ലാസ്റൂമിൽ നിന്നിറങ്ങി സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ പോയി ചാടുകയായിരുന്നു.

18 മാസമായി കുട്ടി സഹപാഠികളിൽ നിന്ന് മാനസികമായി പീഡനം നേരിടുന്നുണ്ടായിരുന്നു. മോശമായ വാക്കുകളും ലൈംഗികച്ചുവയുള്ള പരാമർശങ്ങളും ഉപയോഗിച്ച് കുട്ടിയെ കളിയാക്കി. മാതാപിതാക്കൾ ആവർത്തിച്ച് പരാതി നൽകിയിട്ടും സ്കൂളോ ടീച്ചറോ യാതൊരു നടപടിയും എടുത്തില്ല. പരാതി നൽകിയപ്പോൾ, മറ്റുള്ള കുട്ടികളുമായി ഒത്തുപോവണം എന്ന് പറഞ്ഞ് ടീച്ചർ മാതാപിതാക്കളെ മടക്കി അയക്കുകയായിരുന്നു. കുട്ടിയുടെ പ്രശ്നങ്ങളെ അവഗണിക്കാതെ ആദ്യമേ ഇടപെട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഇത്ര വലുതാവില്ലായിരുന്നു എന്നും സിബിഎസ്ഇ റിപ്പോർട്ടിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top