നീറ്റിൽ 99% നേടിയ ചെറുപ്പക്കാരൻ തൂങ്ങിമരിച്ചു; ഡോക്ടറാകാൻ വയ്യാതെ ആത്മഹത്യ

നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി മെഡിക്കൽ കോളേജിൽ അഡ്മിഷന് പോകുന്ന ദിവസമായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യ. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് 19കാരനായ അനുരാഗ് അനിൽ ബോർക്കർ എന്ന വിദ്യാർത്ഥി ജീവനൊടുക്കിയത്. ഡോക്ടറാകാൻ ആഗ്രഹിമില്ലാത്തത് കൊണ്ടാണ് ആത്മഹത്യാ ചെയ്തതെന്നാണ് വിവരം.

കുടുംബത്തോടൊപ്പമാണ് അനുരാഗ് താമസിച്ചിരുന്നത്. അടുത്തിടെ നീറ്റ് യുജി 2025 പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. ഒബിസി വിഭാഗത്തിൽ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തു. എംബിബിഎസ് കോഴ്സിൽ പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ ഒരുങ്ങവേയാണ് മരണം.

ഗോരഖ്പൂരിലേക്ക് പോകുന്നതിന് മുമ്പ് അനുരാഗ് തന്റെ വസതിയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറഞ്ഞത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും ലഭിച്ചു. കുറിപ്പിലെ വിവരങ്ങൾ പൂർണമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് എഴുതിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ, ഡോക്ടർ ആകാൻ അഗ്രമില്ലെന്നു പറഞ്ഞ വിദ്യാർത്ഥി എന്തിനാണ് കഷ്ടപ്പെട്ട് പഠിച്ചു ഇത്രയും മാർക്ക് നേടിയതെന്നതാണ് ഉയരുന്ന ചോദ്യം. നിലവിൽ നവാർഗാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top