നെതന്യാഹുവിൻ്റെ ഭാവി മരുമകളുടെ വിവരങ്ങൾ അടക്കം ചാരന്മാർ വിറ്റു; യുദ്ധം വിവാഹത്തിന് തടസ്സം

ഇറാനു വേണ്ടി ചാരവൃത്തി നടത്തിയതിന് മൂന്നുപേർ ഇസ്രയേലിൽ അറസ്റ്റിൽ. ഇസ്രായേല്‍ പൊലീസും രഹസ്യാനേഷണ വിഭാഗമായ ഷിന്‍ബെറ്റും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന് ഇറാനിൽ മൂന്നുപേരെ പിടികൂടി വധിച്ചതിന് പിന്നാലെയാണ് ഈ അറസ്റ്റ്.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ മകന്റെ പ്രതിശ്രുത വധുവിൻ്റെ വിവരങ്ങളടക്കം ശേഖരിച്ച് ഇവർ ഇറാന് കൈമാറിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഈ വിവാഹം മാറ്റിവെച്ചിരിക്കുകയാണ്. ചാരപ്പണിക്ക് ഇവർ പലരെയും സ്വാധീനിച്ചതായും സൂചനയുണ്ട്.
ഹൈഫ നഗരത്തിൽ നിന്നാണ് 28കാരന്‍ ദിമിത്രി കോഹൻ എന്നയാളെ അറസ്റ്റ് ചെയ്തത്. ടെൽ അവീവിൽ നിന്നുള്ള രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും സൈനിക കേന്ദ്രങ്ങളുടെയും വീടുകളുടെ ഫോട്ടോകൾ ഇവർ ഇറാന് അയച്ചതായും വിവരമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here