വേഗത, സുരക്ഷ, സൗകര്യം! പുതിയ ആധാർ ആപ്പ് വിപ്ലവം സൃഷ്ടിക്കാൻ വരുന്നു! ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഐഒഎസ് (iOS) ആൻഡ്രോയിഡ് (Android) ഉപകരണങ്ങൾക്കായി പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. എല്ലാവർക്കും അവരുടെ തിരിച്ചറിയൽ കാർഡ് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ കൊണ്ടുനടക്കാൻ ഇത് സഹായിക്കും.
പുതിയ ആധാർ ആപ്പ് നിലവിൽ പരീക്ഷണ ഘട്ടത്തിലാണെങ്കിലും, അന്തിമമായി പുറത്തിറക്കുന്നതിനു മുമ്പ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ഡിജിറ്റൽ ആധാർ ഉപയോഗിച്ച് എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാം.
ഫിസിക്കൽ കോപ്പികളുടെ ആവശ്യം വരില്ല. ക്യൂആർ കോഡ് (QR code) വഴിയോ അല്ലെങ്കിൽ വെരിഫൈ ചെയ്യാവുന്ന ക്രെഡൻഷ്യലുകൾ (verifiable credentials) വഴിയോ ആധാർ വിവരങ്ങൾ പങ്കിടാൻ ആപ്പ് വഴി സാധിക്കും.
വിവരങ്ങൾ മാസ്ക് (masked) ചെയ്ത രൂപത്തിലാണ് പങ്കുവെക്കുക, അതായത് ഉപയോക്താക്കൾ അവരുടെ മുഴുവൻ 12 അക്ക നമ്പറും വെളിപ്പെടുത്തേണ്ടി വരില്ല. ഒരേ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെതടക്കമുള്ള അഞ്ച് ആധാർ പ്രൊഫൈലുകൾ ഒരേ ഫോണിൽ കൈകാര്യം ചെയ്യാം. വിരലടയാളം (biometric) ലോക്ക് ചെയ്ത് വെക്കാം, ആവശ്യമുള്ളപ്പോൾ മാത്രം അൺലോക്ക് ചെയ്യാം.
ആധാർ ആപ്പ് ഉപയോഗിക്കാൻ ആദ്യം, ഇത് ഡൗൺലോഡ് ചെയ്യുക. ആധാർ നമ്പറും OTPയും നൽകി ലോഗിൻ ചെയ്യുക. അതിനുശേഷം 6 അക്ക പിൻ ഉണ്ടാക്കി പ്രൊഫൈൽ സുരക്ഷിതമാക്കുക. ഇതോടെ ആധാർ വിവരങ്ങൾ കാണാനും പങ്കുവെക്കാനും ബയോമെട്രിക് ലോക്ക് ചെയ്യാനും കഴിയും. ഈ ആപ്പ് ആളുകൾക്ക് അവരുടെ ആധാർ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
നിയന്ത്രണവും, സുരക്ഷയും, ആധാർ എവിടെയും കൊണ്ടുപോകാനുള്ള സൗകര്യവും ഇതുവഴി ലഭിക്കും. ഇത് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാം. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ feedback.app@uidai.net.in എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണെന്ന് UIDAI എക്സ് പോസ്റ്റിലൂടെ ഉപയോക്താക്കളോട് അഭ്യർഥിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here