മുഖ്യമന്ത്രിയെ ‘ബഹുമാനിക്കാൻ’ ഉത്തരവ്; പരിഷ്‌ക്കാരം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേത്

മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങൾക്ക് മറുപടി നൽകുമ്പോൾ അതിൽ മുഖ്യമന്ത്രിയുടെ പേരിന് മുന്നിൽ ‘ബഹു’ എന്ന് ചേർക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് കൊണ്ട് പുതിയ സർക്കുലർ. ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പിന്റേതാണ് ഉത്തരവ്. കൂടാതെ കൂടാതെ മന്ത്രിമാരുടെ ഓഫീസിൽ നിന്നും പൊതു ജനങ്ങൾക്ക് നൽകുന്ന മറുപടിയിലും ‘ബഹു’ ചേർക്കണം.
രാജ്യത്തെ കോടതികൾ പോലും കൊളോണിയൽ കാലഘട്ടത്തിലെ വിശേഷണങ്ങൾ ഒന്നൊന്നായി ഒഴിവാക്കിവരികെയാണ് ഇത്തരമൊരു നിർദേശമെന്നതാണ് വിരോധാഭാസം. പരിഷ്കരണം ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്നതിന് മാത്രമേ സഹായകമാകൂ എന്ന വിമർശനങ്ങളും വ്യാപകമാണ്.
Also Read : ഓണത്തിന് എന്ത് പിണക്കം; മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് ഗവർണർ ഘോഷയാത്ര കാണും
ഉത്തരവിന്റെ പൂർണരൂപം
‘പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ എന്നിവർക്ക് നൽകുന്ന നിവേദനങ്ങൾ / പരാതികൾ എന്നിവ പരിശോധന വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും നടപടികൾ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹ. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here